LIFETRENDING

വിവാഹിതനൊപ്പം ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാരയ്ക്കെതിരെ മീരാ മിഥുൻ

തെന്നിന്ത്യന്‍ സുന്ദരി നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര ദേവിയായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ ബന്ധപ്പെടുത്തി നന്‍താരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മോഡല്‍ മീര മിഥുന്‍. ട്വിറ്ററിലൂടെയായിരുന്നു മീരയുടെ പരാമര്‍ശം.

വിവാഹിതനായ പുരുഷനൊപ്പം ബന്ധം സ്ഥാനപിച്ച സ്ത്രീയാണ് ഹിന്ദു ദൈവമായ ‘അമ്മന്‍’ അവതരിപ്പിക്കുന്നതെന്നാണ് മീരയുടെ ആരോപണം. അമ്മന്‍ ആരാണെന്നു നയന്‍താരയ്ക്ക് അറിയുമോ? എന്നും താരം ചോദിക്കുന്നു. ഹിന്ദു ദൈവമായ അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും തമിഴ്‌നാട്ടില്‍ മാത്രമേ ഇതൊക്കെ നടക്കൂവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

തമിഴ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? എന്നും മീര ട്വീറ്റ് ചെയ്തു.
അതേസമയം, സിനിമയും ഭക്തിയും വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകര്‍ എന്നാണ് പ്രേകഅഷകര്‍ എന്ന് പറഞ്ഞ് ട്വീറ്റിനെതിരെ നയന്‍താരയുടെ ആരാധകര്‍ രംഗത്തെത്തി.

40 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് മത്സ്യ മാംസാഹാരം വര്‍ജ്ജിച്ചുമാണ് നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ്. ആര്‍ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..

Back to top button
error: