LIFENEWSTRENDING

മിലിന്ദിന് പൂർണ നഗ്നനായി ഓടാം ,പൂനം ഫോട്ടോഷൂട്ട് നടത്തിയാൽ അറസ്റ്റ് ,നീതിനിർവഹണത്തിലെ പക്ഷപാതത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി ഫോട്ടോഷൂട്ട് നടത്തിയെന്ന് പറഞ്ഞ് നടി പൂനം പാണ്ഡേയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .അശ്ളീല വീഡിയോ ചിത്രീകരിച്ചു എന്നാണ് പൂനം പാണ്ഡെയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം .

ഇതിനിടെയാണ് പിറന്നാൾ ദിനത്തിൽ മോഡൽ മിലിന്ദ് സോമൻ ഗോവൻ കടൽ തീരത്ത് കൂടി നഗ്നനായി ഓടുന്നത് .എന്നാൽ മിലിന്ദിനെതിരെ ഇതുവരെ ഒരു നടപടിയുമില്ല .ഇതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത് .

അർദ്ധ നഗ്‌ന ഫോട്ടോഷൂട്ടിനു അറസ്റ്റും നഗ്നനായുള്ള ഓട്ടത്തിന് കൈയടിയും എന്നത് ഇരട്ടത്താപ്പ് അല്ലെ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .തിരക്കഥാകൃത്ത് അപൂർവ അസ്രാണിയുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് വഴി വച്ചത് .

സ്ത്രീക്കും പുരുഷനും രണ്ട് നീതിയോ എന്നാണ് പോസ്റ്റ് ഉയർത്തുന്ന ചോദ്യം .

Back to top button
error: