NEWS

എ പി അനിൽകുമാറിന് കുരുക്ക് ,ആഡംബര ഹോട്ടലിൽ പീഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ ചോദ്യം ചെയ്യും

സോളാർ പീഡനക്കേസ് വീണ്ടും സജീവമാകുന്നു .പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി എ പി അനിൽകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും .

പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട് .പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷയും നൽകി .

2012 സെപ്റ്റംബർ 29 നു കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി .പീഡനം നടന്ന മുറിയടക്കം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ പരാതിക്കാരി കാണിച്ചു കൊടുത്തു .

മലപ്പുറം ,ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതിയെ കുറിച്ച് സംസാരിക്കാൻ വിളിച്ചു വരുത്തി പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി .അനിൽകുമാർ അന്നവിടെ താമസിച്ചിരുന്നു എന്നതടക്കമുള്ള രേഖകൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം .

Back to top button
error: