കാമാഖ്യാ ക്ഷേത്രം ഇനി തിളങ്ങും; ക്ഷേത്രഗോപുരം സ്വര്‍ണംപൂശാന്‍ 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി

ഗുവാഹത്തി: ക്ഷേത്രത്തിന് സ്വര്‍ണം പൂശാന്‍ 20 കിലോ സ്വര്‍ണം നല്‍കി മുകേഷ് അംബാനി. ഗുവാഹത്തിയിലെ കാമാഖ്യ ദേവാലയത്തിനാണ് സ്വര്‍ണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തവണ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ ഗോപുരം സ്വര്‍ണം പൂശാനുളള ചെലവ് താന്‍ വഹിക്കാമെന്ന് അംബാനി ക്ഷേത്ര മാനേജ്‌മെന്റിന് ഉറപ്പ് നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ സ്വര്‍ണം പൂശുന്ന ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. റിലയന്‍സ് തന്നെയാണ് ജോലിക്കുളള എന്‍ജിനിയര്‍മാരെ നിയമിച്ചിരിക്കുന്നത്.

ദീപാവലിക്ക് ജോലികള്‍ പൂര്‍ത്തിയാവുമെന്നും ക്ഷേത്രം സന്ദര്‍ശിക്കാന്‍ അംബാനി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version