NEWS

തിരുവനന്തപുരം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ഇടതു മുന്നണിയുടെ സീറ്റ് വിഭജനം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി.

സി.പി.ഐ.(എം). കോര്‍പ്പറേഷനില്‍ 70 സീറ്റിലും ജില്ലാ പഞ്ചായത്തില്‍ 19 സീറ്റിലുമാണ് മത്സരിക്കുക. അതേസമയം, സിപിഐ കോര്‍പ്പറേഷനില്‍ 17 സീറ്റിലും ജില്ലാ പഞ്ചായത്തില്‍ 4 സീറ്റിലും മത്സരിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മറ്റ് മത്സരിക്കുന്ന പാര്‍ട്ടികളുടെ സീറ്റ് വിവരങ്ങള്‍ ഇപ്രകാരമാണ്. ജനതാദള്‍ (എസ്) – 2 സീറ്റിലും കോണ്‍ഗ്രസ് (എസ്) – 1 സീറ്റിലും
എല്‍ ജെ ഡി – 2,ഐ എന്‍ എല്‍ – 1എന്‍ സി പി – 1 എന്നിങ്ങനെയാണ് മത്സരിക്കുക. ബാക്കി 6 സീറ്റുകളുടെ തീരുമാനം പിന്നീട്.

Back to top button
error: