NEWS

സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബര്‍ 8 മുതല്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍.

3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 8 ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിങ്ങനെയും, ഡിസംബര്‍ 10 രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിങ്ങനെയും , ഡിസംബര്‍ 14 മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിങ്ങനെയുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക.

2.72 കോടി വോട്ടർമാരാണുള്ളത്. 1.29 കോടി പുരുഷൻമാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി 2020 നവംബർ 19.

Back to top button
error: