NEWS

ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ കോടതി അനുമതി നല്‍കി. നവംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് അനുമതി. ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെക്കുറിച്ച് പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയും പാമ്പുപിടുത്തകാരനുമായ സുരേഷിന്റെ കയ്യില്‍ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്. ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Back to top button
error: