LIFETRENDING

‘കനകം കാമിനി കലഹം’ തുടങ്ങി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായിരുന്നു രതീഷിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ആദ്യ ചിത്രം വാണിജ്യപരമായും കലാപരമായും മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനവും പരിഗണിച്ചാണ് സുരാജ് വെഞ്ഞാറമൂടിന് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് കനകം കാമിനി കലഹം നിര്‍മ്മിക്കുന്നത്. രതീഷ് ബാലാകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്.

Back to top button
error: