NEWS

കെ ഫോണിനെ വിടാതെ കേന്ദ്ര അന്വേഷണം

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിലേക്കും .ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആണ് ഇത് സംബന്ധിച്ച സൂചനകൾ ഉള്ളത് .ഇത് ആദ്യമായാണ് കെ ഫോണിന്റെ പേര് ഒരു അന്വേഷണ ഏജൻസി പരസ്യമായി ഉന്നയിക്കുന്നത് .

മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ ഐ എ എസ് കെ ഫോൺ വിവരങ്ങൾ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ചോർത്തി എന്നാണ് ഇ ഡിയുടെ ആരോപണം .ഇ ഡി വീണ്ടെടുത്ത ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ ഇതിനു തെളിവാണെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു .

സംസ്ഥാന ഐടി സെക്രട്ടറിയോട് ഇ ഡി ആവശ്യപ്പെട്ട നാല് പദ്ധതികളുടെ വിശദ വിവരങ്ങളിൽ കെ ഫോണിന് ആണ് പ്രാധാന്യം .കെ ഫോൺ വിഭാവനം ചെയ്തപ്പോൾ മുതൽ ശിവശങ്കർ ആണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് .പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകൾ ദുരൂഹം ആണെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം .

Back to top button
error: