NEWSTRENDING

ട്രംപിനെ കൈവിടാൻ അമേരിക്ക ,ബൈഡന് നിർണായക ലീഡ്

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കൈവിടുമെന്ന സൂചന ശക്തം .ഇഞ്ചോടിഞ്ച് ആവേശപ്പോരാട്ടത്തിൽ വോട്ടെണ്ണിത്തീരാനുള്ള എല്ലാ സംസ്ഥാനങ്ങളും കൂടെ നിന്നാൽ പോലും ട്രംപ് അധികാരം നിലനിർത്താൻ സാധ്യതയില്ല .

2016 ൽ ട്രംപിന്റെ കൂടെ നിന്ന അഞ്ചു ചാഞ്ചാട്ട സംസ്ഥാനങ്ങൾ ആണ് ബൈഡന്റെ കൈ പിടിച്ചത് .നിലവിൽ 264 ഇലക്റ്ററൽ വോട്ടുള്ള ബൈഡനൊപ്പം 6 ഇലക്ടറൽ വോട്ടുള്ള നെവാഡ ,11 ഇലക്ടറൽ വോട്ടുള്ള അരിസോണ തുടങ്ങിയ സംസ്ഥാനങ്ങൾ നിൽക്കുമെന്നാണ് റിപ്പോർട്ട് .അങ്ങിനെയെങ്കിൽ കേവല ഭൂരിപക്ഷമായ 270 എന്ന മാന്ത്രിക സംഖ്യ ബൈഡൻ സുഖമായി കടക്കും .

538 ഇലക്ടറൽ വോട്ടുകളിൽ 270 വോട്ടുകൾ ആണ് ജയിക്കാൻ വേണ്ടത് .ട്രംപിന് 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ലഭിച്ചത് .270 ലേക്ക് 56 വോട്ടിന്റെ കുറവാണു ഉള്ളത് .ലീഡ് ചെയ്യുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ വിജയിച്ചാൽ ബൈഡന് പ്രസിഡണ്ട് ആകാം .

നിലവിൽ ഒപ്പത്തിനൊപ്പമുള്ള ജോർജിയയും മുന്നിലുള്ള നോർത്ത് കരോലിന ,പെനിസിൽവാനിയ ,അലാസ്ക എന്നിവിടങ്ങളിലെ മൊത്തം ഇലക്ടറൽ വോട്ട് ലഭിച്ചാലും ട്രംപിന് ലഭിക്കുക 268 വോട്ടാണ് .

അതേസമയം തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റൽ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ് .പല സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചു കഴിഞ്ഞു .വോട്ടെണ്ണൽ നിരീക്ഷണമെന്നോ നിർത്തിവെക്കണമെണമെന്നോ ആണ് ആവശ്യം .

Back to top button
error: