NEWSTRENDING

മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ

പതിമൂന്നാമത് ഐപിഎൽ ഫൈനലിൽ എത്തുന്ന ആദ്യ ടീം ആയി മുംബൈ ഇന്ത്യൻസ് .ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് 57 റൺസിനാണ് തകർത്തത് .കഴിഞ്ഞ വർഷത്തെ കിരീട ജേതാവ് ആണ് മുംബൈ ഇന്ത്യൻസ് .

ആദ്യം ബാറ്റ് ചെയ്ത മുംബൈ 201 റൺസ് വിജയലക്ഷ്യം മുന്നോട്ട് വച്ചു .നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 143 റൺസ് എടുക്കാൻ മാത്രമേ ഡൽഹിയ്ക്ക് കഴിഞ്ഞുള്ളു .നാല് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും അർദ്ധ സെഞ്ചുറികൾ നേടിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത് .

തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല .എലിമിനേറ്ററിൽ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടി‌യാൽ ഡൽഹിയ്ക്ക് ഫൈനലിൽ മുംബൈയെ നേരിടാം .

Back to top button
error: