അച്ഛന്റെ പാർട്ടിയെ തള്ളി നടൻ വിജയ് ,താൻ രാഷ്ട്രീയത്തിലേക്ക് ഇല്ല

ഫാൻസ്‌ അസോസിയേഷനെ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി എന്ന വാർത്തയ്ക്ക് പിന്നാലെ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനവുമായി ഇളയ ദളപതി വിജയ് .ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്ന പാർട്ടിയുമായി തനിയ്ക്ക് ബന്ധമില്ല .തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടിയെന്നും താരം മുന്നറിയിപ്പ് നൽകി .

അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ കൊടുത്തത് എന്നാണ് പുറത്ത് വന്ന വാർത്ത .അച്ഛൻ എസ് എ ചന്ദ്രശേഖർ ജനറൽ സെക്രട്ടറി ,’അമ്മ ശോഭ ട്രെഷറർ എന്നിങ്ങനെയാണ് ഭാരവാഹികൾ ആയി കൊടുത്തിരിക്കുന്നത് .നിലവിൽ വിജയ് ഫാൻസ്‌ അസോസിയേഷനെ നിയന്ത്രിക്കുന്നത് സംവിധായകൻ കൂടിയായ അച്ഛൻ ചന്ദ്രശേഖറാണ് .

വിജയുടെ രാഷ്ട്രീയ പ്രവേശത്തെ വീണ്ടും ചർച്ചയാക്കിയത് ചന്ദ്രശേഖർ തന്നെയാണ് .ജനം ആവശ്യപ്പെടുമ്പോൾ ഫാൻസ്‌ അസോസിയേഷനെ പാർട്ടിയാക്കി മാറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന .ബിജെപിയിൽ ചേരുമോ എന്ന വാർത്തയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version