NEWS

2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് താന്‍ അവസാനമായി മത്സരിക്കുന്നത്‌: നിതീഷ് കുമാര്‍

2020 ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന പ്രചരണ ദിവസം താന്‍ അവസാനമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

‘പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാള്‍ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാര്‍ പറഞ്ഞു.തെരഞ്ഞടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബര്‍ ഏഴിനാണ്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

Back to top button
error: