NEWS

റെയ്ഡിന്റെ വിശദീകരണം നല്‍കാന്‍ ഇഡിക്ക് പോലീസിന്റെ കത്ത്‌

തിരുവനന്തപുരം: ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന്റെ വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേരളപോലീസിന്റെ ഇമെയില്‍. ഇഡിക്കെതിരായ ബിനീഷിന്റെ പരാതിയിലാണ് നടപടി. മാത്രമല്ല വിളദീകരണം നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല എന്നതും കാരണമാണ്.

ബനീഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഭാര്യയേയും കുഞ്ഞിനേയും അമ്മയേയും അനധികൃതമായി തടഞ്ഞുവെച്ചു വെന്നാണ് പരാതി.അതേസമയം, പരാതിയെക്കുറിച്ച് ഇഡിയെ അറിയിച്ചിരുന്നു. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡിയുടെ വാഹനം പോലീസ് തടഞ്ഞു വിവരങ്ങള്‍ ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന മറുപടിയായിരുന്നു ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതേ തുടര്‍ന്നാണ് പൂജപ്പുര പോലീസ് ഇഡിക്ക് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, ബിനീഷിന്റെ ഭാര്യപിതാവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്രയ്ക്ക് ഇമെയില്‍ മുഖാന്തരം പരാതി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Back to top button
error: