നടന്‍ വിനീതിന്റെ ശബ്ദത്തില്‍ തട്ടിപ്പ്‌

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നതും തട്ടിപ്പു നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. നടന്‍മാരുടെയോ നടിമാരുടേയോ പേരില്‍ തട്ടിപ്പു നടത്തിയാല്‍ ജനം പെട്ടെന്നു വിശ്വസിക്കുന്ന അവസ്ഥയുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ നടന്‍ വിനീതിന്റെ ശബ്ദം അനുകരിച്ച് തട്ടിപ്പ് നടന്നതായി പരാതി.

വിനീതിന്റെ വാട്‌സാപ്പ് നമ്പരില്‍ നിന്നെന്ന വ്യാജേന വാട്‌സാപ്പ് കോള്‍ ചെയ്തു ചില നര്‍ത്തകിമാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നു പരാതി. അമേരിക്കയില്‍ നിന്നുളള നമ്പരില്‍ നിന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ നടന്‍ വിനീത് ഡിജിപിക്ക് പരാതി നല്‍കി. പരാതി ഹൈടെക് സെല്ലിന് കൈമാറും.

വിനീതിന്റെ ശബ്ദത്തില്‍ കോള്‍ വ്‌നതായി അടുപ്പമുളലയാള്‍ അദ്ദേഹത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ഗൗരവമുളള വിഷയമാണിതെന്നും ആരും തട്ടിപ്പിന് ഇരയാകാതെ ഇരിക്കാനാണ് പോലീസില്‍ പരാതി നല്‍കിയതെന്നും വിനീത് പ്രതികരിച്ചു. വിനീതിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന പേരിലും മുന്‍പ് തട്ടിപ്പു നടത്തിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version