TRENDING

24 മണിക്കൂറിനിടെ 50,209 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നു ഒറ്റ ദിവസത്തിനിടെ 704 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു.

ഇതോടെ ആകെ മരണം 1,24,315 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,27,962 പേര്‍ ചികിത്സയിലാണ്. ഇതുവരെ 77,11,809 പേര്‍ രോഗമുക്തരായി. ഇന്നലെ 12,09,425 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ആകെ രോഗബാധിതരുടെ എണ്ണം 16,98,198 ആയി. അതേസമയം, കേരളത്തില്‍ ആകെ 4,59,646 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker