NEWS

ബിനീഷിൻറെ ഭാര്യയെ ഇ ഡി അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാരോപണം ,കുടുംബം കോടതിയിലേക്ക്

ബിനീഷിന്റെ ഭാര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയാണെന്നു അഭിഭാഷകൻ . ഇ ഡി ഉദ്യോഗസ്ഥൻ അഭിഭാഷകനുമായ ഫോണിൽ സംസാരിച്ചിരുന്നു .എന്നാൽ അവരെ കാണാൻ അനുവദിച്ചില്ല .

കണ്ടെടുത്ത രേഖകൾ എന്ന് പറഞ്ഞ് ചില പേപ്പറുകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യയെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുക ആണെന്നും തങ്ങൾക്കുറപ്പില്ലാത്ത രേഖകളിൽ ഒപ്പിടേണ്ട എന്നാണ് താൻ നിർദേശം നൽകിയതെന്നും അഭിഭാഷകൻ പറഞ്ഞു .ബിനീഷിന്റെ ഭാര്യയെയും കുടുംബത്തെയും അനധികൃത കസ്റ്റഡിയിൽ വച്ചിരിക്കുക ആണെന്നും അഭിഭാഷകൻ ആരോപിക്കുന്നു .

കുട്ടികൾ അടക്കമുള്ളവർക്ക് വെള്ളം കൂടി നല്കാൻ ഇ ഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല എന്ന ആരോപണവും അഭിഭാഷകൻ ഉന്നയിച്ചു .വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭ്യഭാഷകൻ വ്യക്തമാക്കി .

Back to top button
error: