NEWS

ജോര്‍ജിയ, നോര്‍ത്ത് കാരലിന, മിഷിഗണ്‍, പെന്‍സില്‍വാനിയ, നെവാഡ ട്രംപിനെയും ബൈഡനെയും ഞെട്ടിക്കുന്ന സംസ്ഥാനങ്ങൾ ,ഫോട്ടോഫിനിഷ്

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരം ഫോട്ടോഫിനിഷിലേയ്ക്ക് .ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ഈ ലീഡ് നിലനിർത്തുകയാണെങ്കിൽ മാന്ത്രിക സംഖ്യ 270 ൽ എത്തും .മിഷിഗൺ ,നെവാഡ എന്നീ സംസ്ഥാനങ്ങളിൽ ലീഡ് നിലനിർത്തുകയാണെങ്കിൽ ബൈഡൻ ലക്ഷ്യത്തിലെത്തും .

മിഷിഗണിലെ 16 ഉം നെവാഡയിലെ 6 ഉം കൂടി കൂട്ടിയാണ് ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്ത് എത്തുമെന്ന പ്രവചനം .വിസ്കോൺസിലെ നിർണായക വിജയത്തോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുകളുടെ എണ്ണം 248 ൽ എത്തി .

ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ജോർജിയ ,നോർത്ത് കരോലിന ,പെനിസിൽവാനിയ എന്നിവയിൽ ട്രംപ് ലീഡ് തുടരുകയാണ് .താൻ ലീഡ് ചെയ്തിരുന്ന രണ്ടു സംസ്ഥാനങ്ങളിൽ പുറകോട്ട് പോയത് അട്ടിമറി ആണെന്നാണ് ട്രംപിന്റെ ആരോപണം .

Back to top button
error: