NEWS

സി എം രവീന്ദ്രൻ 42 വർഷമായി സിപിഐഎം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫിൽ തുടരുന്ന അപൂർവ റെക്കോർഡിനുടമ ,രവീന്ദ്രനെ തൊട്ടാൽ ഇ ഡി തൊടുന്നത് പിണറായിയെ തന്നെ

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതിലൂടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയെന്ന് വ്യക്തമാകുന്നു .മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഏറ്റവും ശക്തനായ വ്യക്തിയും സി എം രവീന്ദ്രൻ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം .

42 വർഷമായി സിപിഐഎം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫിൽ അംഗമാണ് ഈ ഒഞ്ചിയം സ്വദേശി .പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴും കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴും വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും സി എം രവീന്ദ്രൻ നേതാക്കൾക്കൊപ്പം സ്റ്റാഫിൽ ഉണ്ട്.ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും .

സി എം രവീന്ദ്രനുമായി ബന്ധപ്പെട്ടു കൗതുകകരമായ ഒരു കഥ ഉണ്ട് .എംവി രാഘവൻ ബദൽ രേഖ കൊണ്ട് വന്ന കാലം .ഫോട്ടോസ്റ്റാറ്റ് സൗകര്യം ഇല്ലാത്ത പശ്ചാത്തലത്തിൽ ബദൽ രേഖ എഴുതപ്പെട്ടത് സി എം രവീന്ദ്രന്റെ വടിവൊത്ത കൈയ്യക്ഷരത്തിൽ ആയിരുന്നു .പിന്നീട് പാർട്ടി അന്വേഷണത്തിൽ എംവി രാഘവൻ ബദൽ രേഖയിൽ കുറ്റക്കാരനാണെന്ന് കണ്ടു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു .അന്വേഷണ കമ്മീഷൻ രവീന്ദ്രനെയും വിളിച്ചു വരുത്തി .എന്നാൽ പാർലമെന്ററി പാർട്ടി സ്റ്റാഫ് മാത്രമായിരുന്ന രവീന്ദ്രനെതിരെ പിന്നീട് പാർട്ടി നടപടി ഉണ്ടായില്ല .

ഇന്നിപ്പോൾ ഇ ഡി വെള്ളിയാഴ്ച ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ഇ ഡിയുടെ ലക്ഷ്യത്തെ കുറിച്ച് കൃത്യമായി ബോധ്യം സിപിഐഎമ്മിന് ഉണ്ടാകുമെന്നു തീർച്ച .കാരണം നേതാക്കളിലേക്കുള്ള വഴിയാണ് രവീന്ദ്രൻ .

Back to top button
error: