NEWS

സിമ്പുവിനെ നൃത്തം പഠിപ്പിച്ച് ശരണ്യ; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം സിമ്പുവിന്റെ ന്യൂ ലുക്ക് ചിത്രങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇപ്പോഴിതാ താരം നൃത്തം പഠിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. നൃത്തം പഠിപ്പിക്കുന്നതോ മലയാളികളുടെ സ്വന്തം നടി ശരണ്യ മോഹന്‍. ഈശ്വരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ശരണ്യയുടെ ശിഷ്യനായി സിമ്പു എത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം, വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ശരണ്യ. സ്വന്തമായി തുടങ്ങിയ നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം.

ഈശ്വരന്‍ എന്ന സിമ്പു ചിത്രം സംവിധാനം ചെയ്യുന്നത് സുശീന്ദ്രനാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു പ്രത്യക്ഷപ്പെടുന്നത്. ലോക്ക്ഡൗണില്‍ സിനിമയുടെ ചിത്രീകരണം നിലച്ചതോടെ 100 കിലോ കടന്ന ശരീരഭാരം കഠിനാധ്വാനത്തിലൂടെ ഭാരം കുറച്ച വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല ആ ചിത്രങ്ങളും വൈറലായിരുന്നു. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.

സിമ്പുവിന്റെ വര്‍ക്കൗട്ടുകള്‍ ഇങ്ങനെയായിരുന്നു.

പുലര്‍ച്ചെ 4.30 മുതല്‍ ജിം വര്‍ക്കൗട്ടുകള്‍ ആരംഭിക്കും. ആഴ്ചയില്‍ അഞ്ച് ദിവസവും വ്യായാമങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോണ്‍-വെജ്, ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിച്ചു. സാലഡുകള്‍ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വര്‍ക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തല്‍, ബാസ്‌കറ്റ്ബോള്‍ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നര്‍ സന്ദീപ് പറയുന്നു.

Back to top button
error: