NEWS

സ്വയം ജഡ്ജി ചമഞ്ഞ അർണാബിനെ പോലീസ് പിടിച്ചത് അടുക്കള വഴി ഓടാൻ ശ്രമിക്കുന്നതിനിടെ ,മുതലക്കണ്ണീരുമായി അമിത്ഷായും

അർണാബ് ഗോസാമിയെ എല്ലാവർക്കും അറിയാം .ടെലിവിഷൻ സ്റ്റുഡിയോയിലെ മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ ആണ് അദ്ദേഹം .എന്നാൽ സ്റ്റുഡിയോയിലെ പുലി പൊലീസിനെ കണ്ട് കണ്ടം വഴി ഓടി എന്നാണ് പുതിയ കഥ .

പോലീസുമായി തർക്കിക്കാനും കടന്നു കളയാനുമായിരുന്നു അര്ണാബിന്റെ പ്ലാൻ .മൊബൈൽ ഫോൺ ഓണാക്കി വച്ച് ഷൂട്ട് ചെയ്യാനും ശ്രമമുണ്ടായി .എന്നാൽ പോലീസ് ഇത് കൈയ്യോടെ പിടിച്ചു .ഇതിനെ പോലീസ് തന്നെ കൈയ്യേറ്റം ചെയ്തു എന്നാണ് റിപ്പബ്ലിക് ടി വി വ്യാഖ്യാനിച്ചത് .

ഇതിന്റെ ചില എഡിറ്റഡ് ഫുട്ടെജുകൾ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തു .ടെലിവിഷൻ ചർച്ചകളിൽ മറ്റുള്ളവരെ പറയാൻ അനുവദിക്കാത്ത , അവർ പറയുന്നത് കേൾക്കാൻ തയ്യാറാകാത്ത അർണാബിന് താൻ പറയുന്ന തൊടുന്യായങ്ങൾ പോലീസ് കേൾക്കണമെന്നായിരുന്നു നിർബന്ധം .എന്നാൽ മുംബൈ പോലീസ് അർണാബിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചത് .

അർണാബ് അറസ്റ്റിലായതിൽ വിലപിക്കുന്നത് ബിജെപിക്കാരാണ് .ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത് .മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം എന്നും അമിത് ഷാ വിശേഷിപ്പിച്ചു .അർണാബിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തിയിരുന്നു .

എന്നാൽ അർണാബിനു വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നവർ യു എ പി എ വരെ ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് മിണ്ടാത്തത് എന്താണ് .ഈ ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ അവർക്കുമില്ലേ .

റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടു അന്വേഷണം നേരിടുന്നയാളാണ് അർണാബ് ഗോസാമി .അതായത് കൃത്രിമ കണക്കുകൾ ഉണ്ടാക്കി ഞങ്ങൾ നമ്പർ വൺ എന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നവർ എന്നർത്ഥം .

ഇപ്പോഴുള്ള കേസ് മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടതും അല്ല .റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ പണിഞ്ഞതിന് പൈസ കൊടുക്കാതെ ഒരു ആർക്കിടെക്റ്റിനെ വഞ്ചിച്ച കേസ് ആണത് .കോടിക്കണക്കിനു രൂപ കട ബാധ്യത മൂലം ആർക്കിടെക്റ്റ് അമ്മയോടൊപ്പം ആത്മഹത്യ ചെയ്തു .അതിനാണ് അറസ്റ്റ് .അതും മാധ്യമ സ്വാതന്ത്ര്യവും തമ്മിലെന്ത് ബന്ധം ?

Back to top button
error: