NEWS

അട്ടിമറി വിജയം തേടി ട്രമ്പ്, അമേരിക്കൻ ത്രില്ലർ

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരത്തിലേയ്ക്ക്. നിലവിലെ ഫലം അനുസരിച്ച് ജോ ബൈഡന് 224 വോട്ടും ഡോണൾഡ് ട്രമ്പിന് 213 വോട്ടും ആണ് ലഭിച്ചത്.101 വോട്ടുകളുടെ ഫലമാണ് വരാൻ ഉള്ളത്.

മൊത്തം 23 സംസ്ഥാനങ്ങൾ ട്രമ്പ് നേടി എന്നാണ് റിപ്പോർട്ട്. ഇതിൽ ഫ്ലോറിഡയും ടെക്സസും നിർണായകമാണ്. ഇന്ത്യാന, കെന്റകി,മിസൗറി, ഓഹിയോ തുടങ്ങിയ ചാഞ്ചാടുന്ന സംസ്ഥാനങ്ങളും ട്രമ്പ് നേടി.

ജോ ബൈഡൻ 18 സംസ്ഥാനങ്ങളിൽ ആണ് മേധാവിത്വം നേടിയത്. ഇതിൽ അദ്ദേഹത്തിന്റെ സംസ്ഥാനമായ ഡെലാവെയർ നിർണായക സംസ്ഥാനങ്ങൾ ആയ കാലിഫോർണിയ, ന്യൂയോർക്ക് എന്നിവയും ഉൾപ്പെടും.2016 ൽ ഹിലരി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ ആണിവ.

അരിസോണ, ജോർജിയ, മിഷിഗൻ, പെനിസിൽവാനിയ, വിസ്കോൻസിൻ തുടങ്ങിയ സംസ്ഥാനങ്ങൾ ആണ് ഇനി നിർണായകം.270 ഇലക്ടറൽ വോട്ട് നേടുന്നയാൾ പ്രസിഡണ്ട് ആകും.

Back to top button
error: