NEWS

കോവിഡ് രോഗിയെ കാണാന്‍ ബ്രെഡില്‍ പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ച് സുഹൃത്ത്‌

കോവിഡിന്റെ മറവില്‍ ലഹരിക്കടത്ത്. കോഴിക്കോടാണ് ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് പുകയില ഉല്‍പ്പന്നം എത്തിച്ചത് ബ്രഡ് വഴി. ഫറൂഖ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ടിസിയിലാണ് നിരോധിത പുകയില ഉത്പന്നം കടത്താന്‍ ഈ മാര്‍ഗം സ്വീകരിച്ചത്.

ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സ്ഥിരമായി ബ്രഡും പഴങ്ങളും എത്തിക്കാറുളളതിനാല്‍ അവ പരിശോധിച്ച ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കാറ്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് ബ്രെഡിന് കുറുകെ മുറിച്ചതായി സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

ബ്രഡിനുള്ള് തുരന്ന് അതിനുളളില്‍ നിരോധിത പുകയില പായ്ക്കറ്റുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. കോവിഡ് രോഗിയുടെ സുഹൃത്താണ് ഇത്തരത്തില്‍ പുകയില ഒളിപ്പിച്ച് കടത്തിയത്.

Back to top button
error: