മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി

മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി അമലാപോള്‍. കാമുകന്‍ ഭവ്‌നിന്ദര്‍ സിങ്ങിനെതിരെ കേസ് നല്‍കാന്‍ താരത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018 ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നതിനാണ് കേസ്. അതേസമയം, ഭവ്‌നിന്ദറുമായി അമല വേര്‍പിരിഞ്ഞെന്നും അതിന്റെ ഭാഗമായാണ് കേസ് നല്‍കിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തന്റെ അനുമതിയില്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ബോധപൂര്‍വ്വമായി ശ്രമം നടത്തി എന്നാണ് ഭവ്‌നിന്ദറിനെതിരെ അമലയുടെ ആരോപണം. ആ ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി എടുത്തതാണെന്നും അമല പറയുന്നു.

ഈ മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്‍മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്. ചിത്രത്തെ ചൊല്ലിയുളള പ്രചരണങ്ങള്‍ വ്യാപകമായതോടെ ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു. നിരവധിപേരാണ് വിവാഹചിത്രം എന്ന പേരില്‍ ഷെയര്‍ ചെയ്തത്.

2014ലാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായുള്ള അമലയുടെ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി. അതിനു ശേഷമാണ് ഭവ്‌നിന്ദറെ പരിചപ്പെടുന്നതും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നതും.

നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ശ്രദ്ധ നേടിയതാരണമാണ് നടി അമല പോള്‍. ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയ മികവ് കൊണ്ട് തന്റേതായ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരവുമാണ്.

Exit mobile version