NEWS

ഇ ഡി ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തുന്നു

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തുന്നു .അല്പം മുമ്പാണ് ഇ ഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത് .

ബിനീഷ് കൊടിയേരിയ്ക്ക് കേരളത്തിലും ബിനാമി ഇടപാടെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്‌തമാക്കിയിരുന്നു .ഇതിൽ സമഗ്രമായ അന്വേഷണം വേണം .ലഹരിമരുന്ന് കേസിൽ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് വൻ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു .

ബിനീഷ് സമർപ്പിച്ച ആദായ നികുതി റിട്ടേണുകളും ബാങ്ക് നിക്ഷേപവും തമ്മിൽ വലിയ അന്തരമുണ്ട് .അഞ്ച് കോടിയിലേറെ രൂപയാണ് ബിനീഷ് അനൂപ് മുഹമ്മദിന് നൽകിയതെന്ന് ഇ ഡി വ്യക്തമാക്കുന്നു .2012 മുതൽ 2019 വരെയാണ് ഈ തുക കൈമാറിയത് .

ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണമുണ്ട് .സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നു ഇ ഡി വ്യക്തമാക്കുന്നു .ലഹരി മരുന്ന് കച്ചവടത്തിലൂടെ ബിനീഷ് സമാഹരിച്ച ആസ്തികൾ ലത്തീഫിന്റെ പേരിൽ ആയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ .

തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ. റോക്സ് ക്വാറിഎന്നീ സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ ഡി വ്യക്തമാക്കുന്നു .2015-ൽ ബെംഗളരുവിൽ ആരംഭിച്ച ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളിയായ റഷീദിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ ഇ ഡി ശേഖരിക്കുകയാണ്. റസ്റ്റോറന്റിനുവേണ്ടി അനൂപ് മുഹമ്മദ് നടത്തിയ സാമ്പത്തിക ഇടപാടുകൾ ബിനീഷ് കോടിയേരിക്ക് വേണ്ടിയാണെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു .

Back to top button
error: