LIFENEWSVIDEO

ട്രംപ് തുടരുമോ ബൈഡൻ വാഴുമോ ?അമേരിക്കയിൽ വോട്ടെണ്ണൽ തുടരുന്നു

അമേരിക്ക ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക വോട്ടെണ്ണൽ തുടരുന്നു .ഇലക്ട്‌റൽ വോട്ടുകളുടെ എണ്ണത്തിൽ ഇപ്പോൾ ജോ ബൈഡൻ ആണ് മുന്നിൽ .ബൈഡന് 119ഉം ട്രംപിന് 94ഉം ഇലക്ടറൽ വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത് .

ഇന്ത്യാന ,കെഞ്ചുകി ,ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെങ്കിൽ സൗത്ത് കരോലിന ,വേർമാൻഡ് മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണ് .

29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ഫലം മാറി മറയുകയാണ് . ട്രംപിന് നിർബന്ധമായും പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.

Back to top button
error: