NEWS

ഹിന്ദുത്വ വികാരങ്ങള്‍ വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്

ലക്‌നൗ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരെ കേസ്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ലഖ്‌നൗ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു. ചിലര്‍ ബച്ചന് എതിരെ ക്യാംപയ്ന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ഷോയില്‍ 6,40,000 രൂപയുെട ചോദ്യം , 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന്‍ ഇടത് പ്രചാരണം നടത്തി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി തുടങ്ങിയ പ്രചരണങ്ങള്‍ ഉടലെടുത്തു.

Back to top button
error: