ട്രോളന്മാരോട് നന്ദി പറഞ്ഞ് മഡോണ

ട്രോളന്മാര്‍ തരംഗമാവുന്ന കാലമാണിത്. സമൂഹത്തില്‍ അരങ്ങേറുന്ന എന്ത് നേറികേടിനയെും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളുകളിലൂടെ ഇക്കൂട്ടര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം തമാശകള്‍ അതിരു കടക്കാറില്ലേ എന്നും തോന്നിപ്പോവാറുണ്ട്. അത്തരത്തില്‍ ഇടക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് മഡോണ സെബാസ്റ്റിയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ബാല്യകാല അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. താരത്തിനെതിരെ ട്രോളുകള്‍ നിറഞ്ഞപ്പോള്‍ പലരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

താരം അച്ഛനുമായി പങ്ക് വെച്ച കുട്ടിക്കാലത്തെ ഓര്‍മ്മകളെക്കുറിച്ചാണ് അഭിമുഖത്തില്‍ സംസാരിച്ചത്. വളരെ ചെറിയ പ്രായത്തിലെ സ്വതന്ത്രരാവുക എന്ന ഉദ്ദേശത്തോടെ തന്റെ അച്ചന്‍ ചെയ്ത ഓരോ കാര്യത്തെക്കുറിച്ചുമാണ് താരംവാചലയായത്. എന്നാല്‍ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പലരും താരത്തെ കളിയാക്കിയുള്ള ട്രോള്‍ വീഡിയോകള്‍ തയ്യാറാക്കി ഇറക്കിയത്.

ഇപ്പോള്‍ ഇതാ ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. ഇടക്കാലത്ത് എല്ലാവരുടേയും ഓര്‍മ്മകളില്‍ എന്നെ നിലനിര്‍ത്തിയത് ട്രോളുകളാണെന്ന് താരം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഇങ്ങനൊരു നടി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നു പലരെയും ഓര്‍മ്മപ്പെടുത്തുവാന്‍ ഇത്തരം ട്രോള്‍ വീഡിയോകളിലൂടെ സാധിച്ചിട്ടുണ്ട്. പല സിനിമകളിലേക്കും, പരസ്യചിത്രങ്ങളിലേക്കും എനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും താരം പറയുന്നു. ഇതിനെല്ലാം ഞാന്‍ നന്ദി പറയുന്നത് ട്രോളന്മാരോടാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version