ഇന്ത്യന്‍ വിപണിയില്‍ കളം പിടിക്കാന്‍ സാംസങ് ഗാലക്‌സി എം02 ഉടനെത്തും

സാംസങ് ഏറെ പ്രത്യേകതകളോടെ ഗാലക്‌സി എം02 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങുന്നു. ബിഐഎസ്് സര്‍ട്ടിഫിക്കേഷന് ലഭിച്ച ഹാന്‍ഡ് സെറ്റ് ഉടന്‍ തന്നെ പുറത്തിറക്കാനാകുമെന്നാണ് കരുതുന്നത്. ബിഐഎസ് സര്‍ട്ടിഫിക്കേഷനില്‍ ഹാന്‍ഡ്‌സെറ്റിന്റെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഡ്യൂവല്‍ സിം സെറ്റപ്പായിരിക്കും എന്ന് മാത്രമാണ് അറിയാന്‍ സാധിക്കുന്നത്. ഗീക്ക് ബെഞ്ച, ബ്ലൂടൂത്ത് എസ്‌ഐജി സര്‍ട്ടിഫിക്കേഷനുകളും നേരത്തെ ലഭിച്ചിരുന്നു. ഗാലക്‌സി എം02 വിന് വലിയ പ്രതീക്ഷയുള്ള വിപണിയാണ് ഇന്ത്യയുടേത്.

സാംസങ് ഗാലക്‌സി എം02 വിന്റെ പ്രധാന സവിശേഷതകള്‍ ഇവയൊക്കെയാണ്.

ഗീക്ക്‌ബെഞ്ച് സര്‍ട്ടിഫിക്കേഷന്‍ പ്രകാരം സാംസങ് ഗാലക്‌സി എം02 വിന്റെ പ്രധാന കരുത്ത് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 450 എസ് ഒ സി യാണ്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഇതിന് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 10 ഒ എ സിലായിരിക്കും ഗാലക്‌സി എം02 പുറത്തിറങ്ങുക. ബ്ലൂടൂത്ത്, വൈ-ഫൈ, എല്‍ടിഇ എന്നിവ കണക്ടിവിറ്റി ഡിവൈസുകളായി ഡിവൈസിലുണ്ട്.

ഡിവൈസിന്റെ ക്യാമറ വിശദാംശങ്ങള്‍, ഡിസ്‌പ്ലേ ഡിസൈന്‍, ബാറ്ററി ശേഷി എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഗാലക്‌സി എം02 10000 രൂപയില്‍ താഴെ നില്‍ക്കുന്ന ഡിവൈസായിരിക്കുമെന്ന് ഉറപ്പിക്കാം. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലാവും ഡിവൈസിന്റെ രൂപകല്‍പ്പന. മുന്‍ഗാമിയായ ഗാലക്‌സി എം01 നെക്കാള്‍ അപഗ്രേഡ് വേര്‍ഷനാവും എം02.

സാംസങ് ഗാലക്‌സി എം01 ന്റെ പ്രധാനപ്രത്യേകതകളായ എടുത്ത് പറയുന്നത് 5.71 ഇഞ്ച്+എച്ച്.ഡി ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേയും, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമാണ്. 13 എംപി പ്രൈമറി സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറും അടങ്ങുന്നതാണ് ഡ്യുവല്‍ റിയര്‍ ക്യാമറ. അതുകൊണ്ട് തന്നെ എം02 വേര്‍ഷനില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഉള്‍പ്പെടുത്തിയേക്കാം

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version