NEWS

വുഹാനിലേക്ക് പോയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19, ആശങ്ക

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് പോയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് മിഷന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം,കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്ത് എത്തി. വുഹാന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും അംഗീകൃത ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

അംഗീകൃത കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തില്‍ കയറും മുമ്പ് രണ്ടു പരിശോധനകള്‍ക്കു വിധേയമാകണമെന്നാണ് നിയമം. വുഹാനിലേക്കുള്ള വിമാനത്തില്‍ 58 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 39 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല. എന്നാല്‍ ഇവര്‍ക്കും രോഗബാധയുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ സംശയം. എല്ലാ യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ചൈനയില്‍ എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന.

നവംബര്‍ 13ന് വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വീസ് നടത്താനിരിക്കെയാണ് വുഹാന്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വരുന്നത്.

Back to top button
error: