ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ തുറവൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് വിജയ്‌യും സുഹൃത്തും കാറില്‍ പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version