NEWS

പോസ്റ്റര്‍ മുതല്‍ വിവാദത്തിന് തിരികൊളുത്തി കുറ്റവും ശിക്ഷയും

സിഫ് അലിയെ നായകനാക്കി പ്രമുഖ ഛായാഗ്രഹകനും സംവിധായകനും നിര്‍മ്മാതാവുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

പോസ്റ്ററില്‍ തന്നെ മലയാളിയുടെ കപട സദാചാര സാംസ്‌കാരിക ബോധത്തെ കടന്നാക്രമിച്ചാണ് രാജീവ് രവിയും സംഘവുമെത്തിയത്. ‘മനുഷ്യന് എന്തും ശീലമാകും’ എന്ന ക്യാപ്ഷനൊപ്പം ചിത്രത്തിന്റെ പോസ്റ്ററില്‍ ചുമന്ന നിറത്തില്‍ തെറിവാക്ക് കൂടി എഴുതപ്പെട്ടു. ചിത്രത്തിന്റെ പോസ്റ്ററെത്തിയത് മലയാളത്തിലും ഇംഗ്ലിഷിലുമാണ്. മലയാളത്തിലെഴുതിയ പോസ്റ്റര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയപ്പോള്‍ അതേ അര്‍ത്ഥമുള്ള വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ഇംഗ്ലിഷ് പോസ്റ്റര്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

മനുഷ്യന് എന്തും ശീലമാകും’ എന്ന ചിത്രത്തിന്റെ ക്യാപ്ഷനെ ശരിവയ്ക്കും വിധമുള്ള ചര്‍ച്ചകളാണ് നടന്നത്. പോസ്റ്ററിലെ തെറിവാക്കിനേക്കാള്‍ കടുത്ത പ്രയോഗങ്ങളായിരുന്നു പോസ്റ്ററിന് താഴെ പ്രത്യക്ഷപ്പെട്ടത്.

ഞാന്‍ പോസ്റ്റര്‍ ഇറക്കി, ഇനി നിങ്ങള്‍ സംസാരിക്കൂ,’ എന്നായിരുന്നു പോസ്റ്ററിനെതിരെ ഉയര്‍ന്ന ചര്‍ച്ചകളെപ്പറ്റി സംവിധായകന്‍ രാജീവ് രവി പ്രതികരിച്ചത്. ‘എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെയും പോസ്റ്ററിലൂടെയും ചെയ്യുന്നു. കൂടുതല്‍ പ്രതികരിക്കാനില്ല,’ രാജീവ് രവി പറഞ്ഞു.

Back to top button
error: