LIFENEWS

സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി അടുത്ത ബന്ധം ?മന്ത്രിസഭ അടുത്ത വിവാദത്തിലേക്ക്

സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് .നാലര വർഷമായി വിവാദത്തിൽ പെടാത്ത മന്ത്രിയാണ് ഇദ്ദേഹം എന്നാണ് വിവരം .മലബാർ മേഖലയിൽ നിന്നുള്ള ഒരു മന്ത്രിയാണ് ഇദ്ദേഹം എന്നാണ് സൂചന .

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ഒരു അന്വേഷണം നടത്തിയിരുന്നു .ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത് എന്നാണ് റിപ്പോർട്ട് .

മുൻ ഐടി സെക്രട്ടറി ശിവശങ്കരൻ ആണ് മന്ത്രിയ്ക്ക് സ്വപ്നയെ പരിചയപ്പെടുത്തിയത് .ഐടി വകുപ്പ് മുൻകൈ എടുത്ത് മന്ത്രിയുടെ വകുപ്പിൽ നടപ്പാക്കിയ പദ്ധതി വിവാദത്തിൽ പെട്ടപ്പോൾ ശിവശങ്കർ ആണ് വിഷയത്തിൽ ഇടപെട്ടു പരിഹരിച്ചത് .

നേരത്തെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടകം പള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുന്‍പ് സ്വപ്ന സുരേഷ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിൽ ആയത് .ഒരു മന്ത്രി കൂടി വിവാദത്തിൽ പെടുകയാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീര്ണമാകും .

Back to top button
error: