NEWS

പെരിയ ഇരട്ടക്കൊലപാതക കേസ്: സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിബിഐ രംഗത്ത്.

കേസന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറാത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന.

പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന.

കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി ഏഴ് തവണ കത്ത് നല്‍കിയിട്ടും പൊലീസ് പ്രതികരിച്ചില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍

Back to top button
error: