NEWS

രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം; രജനീകാന്ത് എസ്.ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വീണ്ടും അഭ്യൂഹം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പോയസ് ഗാര്‍ഡനിലെ വസതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. അതേസമയം,കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ കോവിഡ് സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഡോക്ടര്‍മാര്‍ എതിരഭിപ്രായം പറഞ്ഞതായി കുറച്ചുനാള്‍ മുമ്പ് രജനീകാന്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല രജനി മക്കള്‍ മന്‍ട്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും അറിയിച്ചിരുന്നു.

Back to top button
error: