NEWS

കോവിഡനന്തരം രാഷ്ട്രീയ മനസ് എങ്ങിനെ ?സിപിഐഎമ്മിന്റെ സർവ്വേ

കേരളത്തിന്റെ രാഷ്ട്രീയ മനസ് മനസിലാക്കാൻ സർവ്വേയുമായി സിപിഐഎമ്മെന്ന് റിപ്പോർട്ട് .സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ,പ്രതിപക്ഷ സമരങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായോ തുടങ്ങിയ ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട് .

ഭരണത്തെ കുറിച്ചും പ്രതിപക്ഷത്തെ കുറിച്ചും ചോദ്യങ്ങൾ ഉണ്ട് .സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഗൂഗിൾ ഫോം ഉപയോഗിച്ചാണ് സർവ്വേ .പാസ്‌വേഡ് നൽകിയാൽ ഫോം തുറക്കാം .

പരമാവധി വോട്ടർമാരെ സർവേയുടെ ഭാഗം ആക്കാൻ ആണ് നിർദേശം .ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയാകും സർവ്വേ നടത്തുക .

Back to top button
error: