TRENDING

‘ സൂരറൈ പോട്ര്‌‌’ മലയാളം ട്രെയിലര്‍ പുറത്ത്; സൂര്യയ്ക്ക് ശബ്ദം കൊടുത്ത് നരേന്‍

വംബര്‍ 12-ന് ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുന്ന ‘ സൂരറൈ പോട്രിന്റെ മലയാളം ട്രെയിലര്‍ പുറത്ത്. നടന്‍ നരേനാണ് സൂര്യക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത്.

തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം ആസ്വദിക്കാന്‍ ആമസോണ്‍ അവസരമൊരുക്കുന്നത്.

കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി .ആര്‍ ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കര സംവിധാനം ചെയ്യുന്നചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തില്‍ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker