NEWS

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി മയക്കുവെടിവെച്ചു.

കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍നിന്നു പുറത്തുപോയിരുന്നില്ല. രാവിലെ കടുവയുള്ള സ്ഥലം കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലെ വിദഗ്ധ സംഘം വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിയിരുന്നു.

വയനാട്ടില്‍നിന്ന് നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെത്തിയ പെണ്‍കടുവയാണ് ഇന്നലെ ഉച്ചയോടെ കൂട് തകര്‍ത്ത് പുറത്തു ചാടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സഫാരി പാര്‍ക്ക് ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്.

Back to top button
error: