NEWS

കേരളത്തിന് ഇന്ന് 64-ാം പിറന്നാൾ

ന്ന് കേരളത്തിന് 64-ാം പിറന്നാൾ. 1956നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വിഭജിച്ചു കിടന്നിരുന്ന കേരളം ഒരൊറ്റ ദേശമായി മാറി. തെക്കേയറ്റത്തു പടിഞ്ഞാറെ കോണിൽ പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ആണ് കേരളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മറ്റു നാടുകളെ അപേക്ഷിച്ചു കേരളത്തിന്റെ ഈ കിടപ്പ് കേരളത്തെ കൂടുതൽ സമ്പുഷ്ടമാക്കുന്നു.

ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനരൂപീകരണം എന്ന ആവശ്യം മുന്നോട്ട് വെച്ചത് ഐക്യകേരള പ്രസ്ഥാനമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്, കേരവൃക്ഷങ്ങൾ നിറഞ്ഞനാട്, മതേതരത്തിൽ ജനങ്ങൾ ജീവിക്കുന്ന നാട്, എല്ലാ മതസ്തരും ഒരുമിച്ച് ഓണം എന്ന കേരളോത്സവം കൊണ്ടാടുന്ന നാട്. എന്നിങ്ങനെ കേരളത്തിന് വിശേഷങ്ങൾ ഏറെയാണ്. കേരളം എന്ന നാട് ഉയർന്നു വരാൻ കാരണം മലയാളം എന്ന മാതൃഭാഷയാണ്. എന്നാൽ ഇന്നത്തെ കേരളത്തിൽ മാതൃഭാഷയേക്കാൾ പാശ്ചാത്യ ഭാഷക്കും സംസ്കാരങ്ങൾക്കും പ്രാധാന്യം നൽകുന്നു.

കേരളപ്പിറവി ദിനത്തിൽ കേരളവും മലയാള ഭാഷയും അരക്ഷിതാവസ്ഥയിൽ ആണ്. മാതൃഭാഷാടിസ്ഥാനത്തിൽരൂപപ്പെട്ട കേരളത്തിൽ മാതൃഭാഷക്ക് വിലയില്ല. ഭാഷ അന്യം നിന്നുപോകാതിരിക്കാൻ നിർബന്ധിത ഭാഷാപഠനവും, നിരവധി പദ്ധതികളും സർക്കാർ രൂപീകരിക്കേണ്ടി വരുന്നു. നാട് വികസിക്കും തോറും കേരളത്തിന്റെ തനിമയിൽ നിന്നും അകന്ന് പോയിക്കൊണ്ടിരുന്നു. പ്രകൃതിയും, പ്രകൃതി വിഭവങ്ങളും മലയാളികൾ ചൂഷണം ചെയ്യുന്നു. കേരളപ്പിറവി ദിനം ആഘോഷിക്കുന്ന അത് സ്റ്റാറ്റസും, പോസ്റ്റും ചെയ്യുന്ന ഓരോ മലയാളിക്കും നമ്മുടെ നാടിനെയും ഭാഷയെയും രക്ഷിക്കേണ്ട കടമയുണ്ട്.ഈ പ്രത്യേക ദിനങ്ങളിൽ മാത്രമല്ല നമ്മൾ കേരളത്തെയും മലയാളത്തെയും ഓർക്കേണ്ടത്.

അഹല്യ വി ആർ

Back to top button
error: