24 മണിക്കൂറിനിടെ 46,964 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനിടെ 470 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,22,111 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,70,458 പേര്‍ ചികിത്സയിലാണ്. 74,91,513 പേരാണ് ഇതുവരെ രോഗമുക്തരായത്.

ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,78,406 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക രണ്ടാം സ്ഥാനത്തെത്തി. കര്‍ണാടകയില്‍ 8,23,412 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കേസുകള്‍ 4,33,105 ആയി.

ഇന്നലെ 10,91,239 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Exit mobile version