NEWS

ലഹരിമരുന്ന് കേസ്; എന്‍സിബി അന്വേഷണം മലയാളസിനിമയിലേക്കും

ബെംഗളൂരു ലഹരിമരുന്ന്‌ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സിനിമ ബന്ധങ്ങളാണ് ഇപ്പോള്‍ എന്‍സിബി അന്വേഷിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്താറുള്ളത്.

എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി.ഓഫീസിലെത്തിയിരുന്നു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Back to top button
error: