NEWS

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്‌

നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞനെ കൊന്ന ശേഷം ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി കറങ്ങിയ പിതാവ് പിടിയിലായി

വാക്കുതര്‍ക്കം ഉണ്ടായിനെ തുടര്‍ന്ന് 20 ദിവസം മുമ്പ് ഭാര്യ മൂത്തമകനുമായി വീടുവിട്ട് പോയിരുന്നു. തുടര്‍ന്ന് മകളെ ഓട്ടോ ഡ്രൈവറായ വാസുദേവന്‍ നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ നിര്‍ത്താതെ കരഞ്ഞതോടെ പലമാര്‍ഗങ്ങള്‍ നോക്കിയിട്ടും സാധിക്കാഞ്ഞതിനാല്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പോലീസ് പിടിയിലായത്.

Back to top button
error: