LIFENEWS

വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ആശയക്കുഴപ്പം, ബീഹാറിൽ മോഡിയെ ആശ്രയിച്ച് നിതീഷ്

ഭരണമുന്നണിയായ എൻ ഡി എയ്ക്ക് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനകൾ.2010 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മോഡിയെ കയ്യറ്റണ്ട എന്ന് പറഞ്ഞ നിതീഷ് ഇപ്പോൾ വിശ്വസിക്കുന്നത് മോഡി മാജിക്കിൽ ആണ്.

2010 ൽ മാധ്യമങ്ങൾ നിതീഷ്കുമാറിനോട് ഒരു ചോദ്യം ഉന്നയിക്കുക ഉണ്ടായി. അതിന് നിതീഷ് പറഞ്ഞ ഉത്തരം ഇതാണ്, “ഞങ്ങൾക്ക് ഇവിടെ ഒരു മോഡി ഉണ്ട് (സുശീൽ മോഡി ).പിന്നെന്തിനാണ് മറ്റൊരു മോഡി (നരേന്ദ്രമോഡി )?”

10 വർഷത്തിന് ശേഷം ഇപ്പുറം ഒന്നാംഘട്ട വോട്ടെടുപ്പ് ഫലസൂചനകൾ പ്രവചനാതീതം ആയപ്പോൾ മോഡിയെ കൂടുതൽ ആശ്രയിക്കുക ആണ് പഴയ മണ്ഡൽ പടക്കുതിര.

പഴയ ഇമേജ് നിതീഷിന് ഇല്ല ഇപ്പോൾ. തേജസ്വി യാദവും ചിരാഗ് പാസ്വാനും ശക്തരായ എതിരാളികൾ ആയി താനും.ജെഡിയു സ്ഥാനാർഥികൾ ആർജെഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങൾ ആയിരുന്നു ഒന്നാം ഘട്ടത്തിൽ അധികവും. രണ്ടും മൂന്നും ഘട്ടങ്ങളിൽ കൂടുതൽ ഭീഷണി നിതീഷ് പ്രതീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ മോഡിയെ ഇറക്കിക്കളിക്കാൻ ഉള്ള സാധ്യതകൾ ആണ് നിതീഷ് തേടുന്നത്.

“എൻഡിഎയെ തിരിച്ച് അധികാരത്തിൽ എത്തിച്ചാൽ നരേന്ദ്ര മോഡി ബീഹാറിനെ വികസിത സംസ്ഥാനമാക്കും.”തന്റെ തന്നെ ഭരണ നേട്ടങ്ങളെ ഇകഴ്ത്തി ഒരു റാലിയിൽ നിതീഷ് ഇങ്ങനെ പറഞ്ഞത് നിതീഷിന്റെ മോഡി ആശ്രയത്തിന്റെ തെളിവായി രാഷ്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: