NEWS

സ്വത്ത്‌ തർക്കം കൊലപാതകത്തിൽ എത്തി, ഇരയെ വിളിച്ചുവരുത്തിയത് പെൺ കെണിയൊരുക്കി

കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരെ ബ്രഹ്മപുരത്ത് നിന്ന് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു.വസ്തുതർക്കത്തെ തുടർന്നാണ് 64കാരൻ ആയ ദിവാകരൻ നായരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിൽ ആയി.

ദിവാകരന്റെ സഹോദരന്റെ മരുമകളുടെ പിതാവ് കോട്ടയം പൊൻകുന്നം സ്വദേശി 45കാരൻ അനിൽകുമാർ,ഇയാളുടെ സുഹൃത്തും തടിക്കച്ചവടക്കാരനുമായ കോട്ടയം ചിറക്കടവ് സ്വദേശി 37കാരൻ സി എസ് രാജേഷ്,കോട്ടയം ആലിക്കൽ അകലകുന്നം സ്വദേശി 23 കാരൻ സഞ്ജയ്‌,രാജേഷിന്റെ വനിതാ സുഹൃത്ത് കൊല്ലം സ്വദേശി 55കാരി ഷാനിഫ എന്നിവരാണ് ഇൻഫോ പാർക്ക് പോലീസിന്റെ പിടിയിലായത്.

അനിൽകുമാർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്.ഷാനിഫയുടെ സഹായത്തോടെ ദിവാകരൻ നായരെ കൊച്ചിയിലേയ്ക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വച്ച് കൊല്ലുക ആയിരുന്നു.മൃതദേഹം പിന്നീട് വഴിയിൽ തള്ളി.

നാട്ടിലെ കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദിവാകരൻ നായരും സഹോദരൻ മധുസൂദനൻ നായരും തമ്മിൽ തർക്കം നിലനിന്നിരുന്നു.മകനും മരുമകൾക്കും പണത്തിന്റെ ആവശ്യം വന്നപ്പോൾ മധുസൂദനൻ നായർ ഈ സ്ഥലം വിൽക്കാൻ ശ്രമം നടത്തി. ഇത് ദിവാകരൻ നായർ തടഞ്ഞു. തുടർന്ന് മധുസൂദനൻ നായരുടെ മകന്റെ ഭാര്യാപിതാവായ അനിൽകുമാർ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തർക്കം സംഘർഷത്തിൽ കലാശിക്കുക ആയിരുന്നു. ഇതിനെ തുടർന്നാണ് ദിവാകരൻ നായരെ കൊല്ലാൻ അനിൽകുമാർ തീരുമാനിക്കുന്നതും ക്വട്ടേഷൻ നൽകുന്നതും.

ഷാനിഫ മുഖേന ദിവാകരൻ നായരെ കൊച്ചിയിലേയ്ക്ക് വിളിച്ചു വരുത്തുക ആയിരുന്നു.രാത്രി തൃക്കാക്കരയിൽ ഓട്ടോയിൽ വന്നിറങ്ങിയ ദിവാകരൻ നായരെ അനിൽകുമാറും സംഘവും വാഹനത്തിൽ പിടിച്ചു കയറ്റി മർദ്ധിച്ച് കൊല്ലുക ആയിരുന്നു. പിന്നീട് മൃതദേഹം ബ്രഹ്മപുരത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു.

Back to top button
error: