പെട്ടിമുടി ദുരന്തം: 8 കുടുംബങ്ങള്‍ക്ക്‌ പുതുജീവിതം നല്‍കി സര്‍ക്കാര്‍

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സ്വന്തം വീടിരുന്ന സ്ഥലം വെറും മണ്‍കൂനകളായി മാറിയത് നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന കുറേ മനുഷ്യരുടെ മുഖം മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് മായുന്ന കാഴ്ചയായിരുന്നില്ല. പെട്ടിമുടി ദുരന്തം പ്രീയപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത 8 കുടുംബങ്ങള്‍ക്ക് ഈ ഞായറാഴ്ച സര്‍ക്കാര്‍ ഭൂമി നല്‍കും. പട്ടയം മന്ത്രി എം.എം മണി കൈമാറും.

പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ ഭൂമി നല്‍കുന്നത്. കലക്ടറുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുത്ത സംഘമാണ് ഭൂമി നല്‍കാന്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഈ ലിസ്റ്റ് പ്രകാരം മാലയമ്മാള്‍, മുരുകേശ്വരി മുരുകേശന്‍, പി.ദീപന്‍, എന്‍.മുരുകന്‍, പി.ഗണേഷന്‍, സീതാലക്ഷ്മി കണ്ണന്‍, കറുപ്പായി ഷണ്‍മുഖയ്യ, സരസ്വതി രാസയ്യ എന്നിവര്‍ക്കാണ് ഞായറാഴ്ച മന്ത്രി പട്ടയം കൈമാറുക. ഓരോരുത്തര്‍ക്കും 5 സെന്റ് ഭൂമി വീതമാണ് നല്‍കുക.

ഞായറാഴ്ച കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങിലാണ് മന്ത്രി പട്ടയവും അനുബന്ധ രേഖകളും കൈമാറുന്നത്. കുറ്റിയാര്‍വാലിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടലും അന്നേ ദിവസം തന്നെ നടത്തും. കണ്ണന്‍ ദേവന്‍ കമ്പിനിയാണ് 8 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version