NEWSTRENDING

ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടു നിന്നതിന്റെ പേരില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് നേരെ ഒന്നിന് പുറകേ ഒന്നായി പണി വരുന്നു. സ്വപ്‌ന സുരേഷിന്റെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ ശിവശങ്കര്‍ ഒത്താശ ചെയ്തു എന്ന തരത്തിലുള്ള മൊഴി നല്‍കിയിരിക്കുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലാണ്. വേണുഗോപാലിന്റെ മൊഴി ശിവശങ്കറിന് എതിരാണ്.

എം.ശിവശങ്കറിന്റെ വാട്‌സപ്പ് ചാറ്റ് പുറത്ത് വന്നത് കേസിലെ നിര്‍ണായക തെളിവായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്‌സപ്പ് ചാറ്റുകള്‍ പണമിടപാടിലെ ശിവശങ്കറിന്റെ പങ്ക് സൂചിപ്പിക്കുന്നുണ്ട്. സ്വപ്‌നക്ക് ലോക്കര്‍ എടുത്ത് നല്‍കിയതും ശിവശങ്കറാണെന്നത് കേസില്‍ ശിവശങ്കറിനെതിരെയുള്ള നിര്‍ണായക തെളിവാണ്. ലോക്കറില്‍ ഒരു കോടി രൂപായും കണ്ടെത്തിയിരുന്നു. സ്വപ്‌ന സുരേഷിനെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടിനോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ശിവശങ്കറിനും അറിവുണ്ടായിരുന്നിരിക്കണം എന്ന നിഗമനത്തിലേക്കാണ് ഇതെത്തിക്കുന്നത്.

സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ഔദ്യോഗിക ബന്ധത്തിനപ്പുറത്തേക്ക് പരിചയവും സൗഹൃദവും ഉണ്ടായിരുന്നു എന്ന ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശിവശങ്കറും ചാര്‍്‌ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സപ്പ് ചാറ്റിലും സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ അടുപ്പത്തെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ വ്യക്തമാണ്.

Back to top button
error: