NEWS

മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

എം ശിവശങ്കരൻ ഐ എ എഎസിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മാനം കെടാതിരിക്കാൻ പിണറായി വിജയൻ ഇപ്പോൾ തന്നെ രാജിവെക്കണം .എല്ലാ അഴിമതിയുടെയും ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി .

വിഷയത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .മുഖ്യമന്ത്രിയുടെ ആജ്ഞകൾ ശിവശങ്കർ അനുസരിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .സ്പ്രിങ്ക്ലർ അടക്കമുള്ള ഇടപാടുകളിൽ അത് കണ്ടതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

Back to top button
error: