NEWS

നടൻ പൃഥ്വിരാജ് കോവിഡ് നെഗറ്റീവ് ആയി

കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടൻ പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി .പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങത്തിലൂടെ ഇക്കാര്യം അറിയിച്ചത് .എന്നാൽ ഒരാഴ്ച കൂടി സാമൂഹിക അകലം പാലിച്ച് നിരീക്ഷണത്തിൽ കഴിയുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു .

ജനഗണമന എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് ബാധിച്ചത് .കൊച്ചിയിൽ ആയിരുന്നു ചിത്രീകരണം .

സംവിധായകൻ ഡിജോ ജോസ് ആന്റണിയ്ക്കും കോവിഡ് ബാധിച്ചിരുന്നു .ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും എല്ലാം ക്വറന്റൈനിൽ ആണ് .

Back to top button
error: