യുഡിഎഫ് നേതൃത്വത്തിനെതിനെതിരെ ചങ്ങനാശ്ശേരി അതിരൂപത ,സംവരണ വിഷയത്തിൽ എൽഡിഎഫിന് പൂർണ പിന്തുണ

യുഡിഎഫ് നേതൃത്വത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത .സംവരണ വിഷയത്തിൽ ആണ് ചങ്ങനാശ്ശേരി അതിരൂപത യുഡിഎഫിനെതിരെ രംഗത്ത് വന്നിരിക്കുന്നത് .സംവരണ വിഷയത്തിൽ അതിരൂപത എൽഡിഎഫിന് പൂർണപിന്തുണ പ്രഖ്യാപിച്ചു .അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്നതാണ് സർക്കാർ കൈക്കൊണ്ട തീരുമാനം

വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാർ ഉള്ള മുന്നണിയായി യുഡിഎഫ് മാറിയെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു .ദേശീയ നിലപാട് ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിന് ആവുന്നില്ലെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി .അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രകടന പത്രിക പുറത്തിറക്കാനാവുമോ എന്ന് സംശയമാണെന്നും ആർച്ച് ബിഷപ് കൂട്ടുചേർത്തു .

മുസ്ളീം ലീഗിനെതിരെ അതിരൂക്ഷ വിമർശനമാണ് ആർച്ച് ബിഷപ്പ് ഉന്നയിച്ചത് .ആദർശത്തിന്റെ പേരിൽ അല്ല ലീഗ് സംവരണത്തെ എതിർക്കുന്നത് .ലീഗിന്റേത് വർഗീയ അജണ്ടയാണെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി .ജാതി മത വ്യത്യാസമില്ലാത്ത സമൂഹം സൃഷ്ടിക്കാൻ മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം എന്നത് സഹായിക്കുമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി .വിമർശനം ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളുടെ യോഗം ചേരാൻ ഇരിക്കെ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version