NEWS

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്പുകള്‍ പ്രശ്‌നക്കാരാണ്‌

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നമുക്കായി നിരവധി ആപ്പുകളും ഗെയിമുകളുമാണുളളത്. പല ഗെയിമുകളുടെ ചിത്രങ്ങളും കളിക്കേണ്ട വീഡിയോകളും അവ ഡൗണ്‍ലോഡാക്കി കളിക്കാന്‍ നമ്മെ പ്രേരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പ്രശ്‌നക്കാരായ 21 ഗെയിമിങ് ആപ്ലിക്കേഷനുകളെ കണ്ടെത്തി സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റ് രംഗത്ത് വന്നിരിക്കുകയാണ്.

അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുള്ളവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവാസ്റ്റ് പറയുന്നു. ഗെയിമുകളാണെങ്കിലും ആപ്ലിക്കേഷനു പുറത്ത് സമാനമായ മറ്റ് ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളായിരിക്കും അതില്‍ ഭൂരിഭാഗവും. എന്നാല്‍ ഇവ വിവരങ്ങള്‍ ചോര്‍ത്തുകയോ മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്ന് അവാസ്റ്റ് വ്യക്തമാക്കി.

80 ലക്ഷം തവണ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് സൈബര്‍ വിഭാഗം പറയുന്നത്.

യൂട്യൂബ് വീഡിയോ പരസ്യത്തിലൂടെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ആളുകളെ ആകര്‍ഷിക്കുക. അത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പരസ്യത്തില്‍ കണ്ടപോലൊരു ഗെയിം ആയിരിക്കില്ല അത്. ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ ഫോണില്‍ പരസ്യങ്ങള്‍ കൊണ്ട് നിറയുകയും ചെയ്യും. ഫോണില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് തടസം സൃഷ്ടിക്കാന്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിദ്യകള്‍ ഇവ പ്രയോഗിക്കുന്നു.

അവാസ്റ്റ് കണ്ടെത്തിയ ആപ്ലിക്കേഷനുകള്‍

1. Shoot Them

2. Crush Car

3. Rolling Scroll

4. Helicopter Attack

5. Assassin Legend

6. Helicopter Shoot

7. Rugby Pass

8. Flying Skateboard

9. Iron it

10. Shooting Run

11. Plant Monster

12. Find Hidden

13. Find 5 Differences

14. Rotate Shape

15. Jump Jump

16. Find the Differences – Puzzle Game

17. Sway Man

18. Money Destroyer

19. Desert Against

20. Cream Trip

21. Props Rescue

Back to top button
error: